---
title: "പി.ജി അസോസിയേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു"
english_title: "PG Association inaugurates programme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/266977/PG Association inaugurates programme"
published_at: "2025-01-30T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ba6ce62016_1.jpg"
keywords: []
---

# പി.ജി അസോസിയേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **സില്‍വര്‍ കോളേജ് പി.ജി അസോസിയേഷന്‍ ഡോ. ഇസ്മയില്‍ മരുതേരി ഉദ്ഘാടനം ചെയ്തു. കാലത്തിനുസരിച്ചുള്ള മാറ്റം ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായെങ്കില്‍ മാത്രമേ വിദ്യാഭ്യാസം ഫല പ്രദമായി എന്ന് പറയാന്‍ കഴിയുകയുള്ളു എന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **സില്‍വര്‍ കോളേജ് പി.ജി അസോസിയേഷന്‍ ഡോ. ഇസ്മയില്‍ മരുതേരി ഉദ്ഘാടനം ചെയ്തു. കാലത്തിനുസരിച്ചുള്ള മാറ്റം ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായെങ്കില്‍ മാത്രമേ വിദ്യാഭ്യാസം ഫല പ്രദമായി എന്ന് പറയാന്‍ കഴിയുകയുള്ളു എന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പല്‍ ഡോ. സി.വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അദ്ധ്യാപകന്‍ ശശീന്ദ്രന്‍ പനയ്ക്കല്‍, ടി.ഷിജുകുമാര്‍, വി.എസ്സ് രമണന്‍ മാസ്റ്റര്‍, സ്റ്റാഫ് അഡൈ്വസര്‍ ജയരാജന്‍ കല്പകശ്ശേരി,ജി.ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

അസോസിയേഷന്‍ സെക്രട്ടറി മീനു എസ്. രവി സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് റിഫാഹ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/266977/PG Association inaugurates programme)